Thursday, January 1, 2026

മേയറല്ല, എംപിയാണ് !; കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാത്ത എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് അടിപ്പിച്ച്‌ സുരേഷ് ഗോപി; എംപി യുടെ മാസ് ഡയലോഗ് വൈറൽ

തൃശൂര്‍: എംപിയെ കണ്ടിട്ടും പോലീസ് ജീപ്പില്‍ നിന്നിറങ്ങാത്ത എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് അടിപ്പിച്ച്‌ സുരേഷ് ഗോപി എംപി. മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൂരിൽ സന്ദർശനം നടത്താൻ എത്തിയപ്പോഴാണ് സംഭവം. ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എം.പി. ‘ഞാനൊരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം’ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോടു സുരേഷ് ഗോപിയുടെ ആവശ്യം.

എംപി എത്തിയ സമയത്തും വാഹനത്തില്‍ തന്നെയിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി എസ്ഐ യെ അടുത്തേയ്ക്ക് വിളിപ്പിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

Related Articles

Latest Articles