Monday, May 6, 2024
spot_img

എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’; ”പെൺകള്‍ ഒരുമൈ” നേതാക്കള്‍ക്കൊപ്പം; സുരേഷ് ഗോപിയുടെ പോസ്റ്റ് വൈറലാകുന്നു

പെൺകള്‍ ഒരുമൈ നേതാവായ രാജേശ്വരിക്കും സംഘടനയുടെ മറ്റു നേതാക്കള്‍ക്കുമൊപ്പമുള്ള സുരേഷ്‌ഗോപിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റിനു താഴെ നിരവധി കമന്‍റുകളും ഉയര്‍ന്നിട്ടുണ്ട്. ‘പെണ്‍കള്‍ ഒരുമൈ’ സംഘടനയുടെ നേതാവ് രാജേശ്വരിക്കും ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മറ്റൊരാള്‍ക്കും വീട് വച്ച്‌ നല്‍കാന്‍ സുരേഷ് ഗോപി എംപി നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു.

നേരത്തെ മൂന്നാര്‍ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി സുരേഷ് ഗോപി എംപി ഇടപെടുകയുണ്ടായി. എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് നിര്‍വ്വഹിക്കുകയുണ്ടായത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

Related Articles

Latest Articles