Thursday, October 1, 2026

വ്യോമസേനയ്ക്ക് ഇനി അപ്പാഷെ അറ്റാക്ക് ഹെലികോപ്റ്ററിന്റെ കരുത്തും ; ആദ്യ ഹെലികോപ്റ്റര്‍ കൈമാറി

അരിസോണ: അമേരിക്കയുടെ കരുത്തുറ്റ അപ്പാചി ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറി. അരിസോണയിലുള്ള ബോയിങ് ഹെലികോപ്റ്റര്‍ നിര്‍മ്മാണ ശാലയില്‍ നിനാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായുള്ള ആദ്യ അപ്പാഷെ ഹെലികോപ്റ്റര്‍ അധികൃതര്‍ ഏറ്റുവാങ്ങിയത് .

2015 സെപ്റ്റംബറിലാണ് 22 അപ്പാഷെ ഹെലികോപ്റ്ററുകള്‍ക്കുവേണ്ടി വേണ്ടി ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ജൂലൈയോടെ ആദ്യ ബാച്ച് ഹെലികോപ്റ്ററുകള്‍ കടല്‍മാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കും .ഇതിന് മുന്നോടിയായിഅപ്പാച്ചി ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട ഇന്ത്യന്‍ വ്യോമസേനയുടെ ജീവനക്കാര്‍ക്ക് അലബാമയില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കിയിരുന്നു .

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ നിരയില്‍ ആധുനിക വത്കരണം ലക്ഷ്യമിട്ടാണ് അപ്പാഷെ ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. ആകാശത്തും പര്‍വ്വത മേഖലകളിലും കൂടുതല്‍ കൃത്യതയോടെ ആക്രമണം നടത്താന്‍ ഈ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും.ഭൂമിയില്‍ നിന്നുള്ള ഭീഷണികളെ അനായാസം നേരിടാനും കഴിയും.

Related Articles

Latest Articles