സിപിഎം ചരിത്രത്തിനു നേരെ ആക്രമിക്കുന്നവരാണ്, ചരിത്ര പുരുഷന്മാരെ വിലകല്പിക്കാത്തവരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. സിപിഎം ഗുണ്ടകൾക്കാവിശ്യം പണം, സ്വത്ത് സബത്യം ഇതൊക്കെ മാത്രമാണ്. അതിനു മറ്റൊരു തെളിവായിരിക്കുന്നത് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ എന്ന ആ വലിയ കലാകാരനെ കൂടി സിപിഎം മുതലെടുത്തതോടെയാണ്.
മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ പിറന്നു വളര്‍ന്ന തിരൂര്‍ മംഗലം പുല്ലൂണിയിലെ തറവാട് ഏറ്റെടുത്ത് നിര്‍മ്മിച്ച സ്മാരകം കൈയടക്കി സിപിഎം. സിപിഎം നേതൃത്വത്തിലുള്ള പ്രാദേശിക ട്രസ്റ്റ് സ്ഥലവും വീടും കൈയടക്കിയെങ്കിലും മഹാകവിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ക്കതിന് താത്പര്യമില്ലെന്നും വള്ളത്തോളിന്റെ അനന്തിരവന്‍ രാമദാസ് വള്ളത്തോള്‍ പറയുന്നു.

