Thursday, May 16, 2024
spot_img

വീണ്ടും ഞെട്ടിച്ച് കോഹ്ലി: ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍സിയും ഒഴിയും; പിന്നിലെ കാരണം ഇതോ ?

ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായക സ്ഥാനം രാജി വയ്ക്കുമെന്ന് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രഖ്യാപനം.

ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ എന്റെ അവസാനത്തെ ഐപിഎല്ലായിരിക്കും ഇത്. അവസാനത്തെ ഐപിഎല്‍ മല്‍സരം കളിക്കുന്നതു വരെ ആര്‍സിബി താരമായി ഞാന്‍ തുടരും. എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മുഴുവന്‍ ആര്‍സിബി ഫാന്‍സിനോടും നന്ദി അറിയിക്കുകയാണെന്നും കോലി വ്യക്തമാക്കി.

നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ആര്‍സിബിക്കൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ ഇനിയുമൊരു കിരീടം നേടാന്‍ ആര്‍സിബിക്കു സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു കനത്ത സമ്മര്‍ദ്ദവുമുണ്ടായിരുന്നു.

Related Articles

Latest Articles