Sunday, December 14, 2025

മലപ്പുറത്ത് സ്വകാര്യ ബസിൽ 13 വയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി !മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറത്ത് സ്വകാര്യ ബസിൽ 13 വയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ സ്വദേശി അലി അസ്കർ പുത്തലനെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം 20 നായിരുന്നു കേസിനാസ്പദമായ സംഭവം . അന്നേ ദിവസംവൈകുന്നേരം കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെ ബസിലുണ്ടായിരുന്ന അലി അസ്കർ തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തി തന്നെ ഒരാൾ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞതോടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് കൊണ്ടോട്ടി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതി ആരാണെന്ന് അറിയാത്തതും ബസിൽ സിസിടിവി ക്യാമറ ഇല്ലാത്തതും അന്വേഷണം ദുഷ്കരമാക്കി. കുട്ടി പറഞ്ഞ അടയാളവിവരങ്ങൾ സൂചനയാക്കി കിഴിശ്ശേരി മുതൽ മഞ്ചേരി വരെയുള്ള ബസ് സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ മുഖം തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് കൊണ്ടോട്ടി പൊലീസ് പ്രതിയുടെ മേൽവിലാസം കണ്ടെത്തി വയനാട് മേപ്പാടിക്കടുത്തുള്ള ജോലി സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. 2020ൽകൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസുണ്ട്.

Related Articles

Latest Articles