India

പട്ടിക ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായി;പിന്നാലെ പതിനേഴുകാരിയെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി,മംഗളൂരുവിലെ ദുരഭിമാനക്കൊലയിൽ അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റിൽ

മംഗളൂരു: പട്ടിക ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായതിന് പിന്നാലെ അരുംകൊല.പതിനേഴുകാരിയെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റിൽ.കൊല്ലപ്പെട്ട നേത്രാവതിയുടെ പിതാവ് പി.പരശുരാമൻ(47), സഹോദരൻ ശിവരാജു(20), അമ്മാവൻ ടി. തുക്കാറാം(50) എന്നിവരാണ് അറസ്റ്റിലായത്.ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്ന നേത്രാവതി, പട്ടിക ജാതിയിൽ പെട്ട കുമാർ എന്ന യുവാവുമായി പ്രണയത്തിലായി. രണ്ടാഴ്ച മുമ്പ് പെൺകുട്ടിയെ കാണാതായിരുന്നു. അന്വേഷിച്ച് കണ്ടെത്തി ഈ മാസം ഒമ്പതിന് കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി തയാറായില്ല.

തുടർന്ന് അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് കഴുത്തിൽ കയർ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നേത്രാവതി വിഷം കഴിച്ച് മരിച്ചു എന്നാണ് രക്ഷിതാക്കൾ പുറത്ത് പറഞ്ഞത്. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. പൊലീസ് ആത്മഹത്യ കേസാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്നു ​പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദുരഭിമാനക്കൊലയാണെന്നത് പുറത്ത് വന്നത്.

Anusha PV

Recent Posts

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

31 mins ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

36 mins ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

55 mins ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

1 hour ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം ; മർദിച്ചത് മാലയിടാനെന്ന വ്യാജേന എത്തിയ സംഘം ; കേസെടുത്ത് പോലീസ്

ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…

1 hour ago

സൗരക്കാറ്റിന് പിന്നാലെ സൗര ജ്വാല ! ഭൂമിക്കുള്ള അടുത്ത പണിയുമായി സൂര്യൻ

ഇതിനൊരു അവസാനവുമില്ലേ ..ഭൂമിക്കുള്ള അടുത്ത പണിയുമായി സൂര്യൻ

1 hour ago