Sunday, December 14, 2025

സ്കൂൾ വിട്ടു വരികയായിരുന്ന നാലാം ക്ലാസ്സുകാരിയെ പശു കൊമ്പിൽ തൂക്കിയെറിഞ്ഞു, നിലത്തിട്ട് ചവിട്ടി; ഉടമയ്‌ക്കെതിരെ കേസ്

ചെന്നൈ: നാലാം ക്ലാസ്സുകാരിക്ക് നേരെ പശുവിന്റെ ആക്രമണം. ചെന്നൈ എംഎംഡിഎ കോളനിയിൽ സ്കൂൾ വിട്ടു വരികയായിരുന്നു കുട്ടിക്ക് നേരെയാണ് പശുവിന്റെ ആക്രമണമുണ്ടായത്. ഒൻപത് വയസ്സുള്ള കുട്ടിയാണ് ആക്രമണത്തിനിരയായത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പശുവിന്റെ ഉടമയ്ക്കെതിരെ കേസെടുത്തു. പശുവിനെ അലക്ഷ്യമായി അഴിച്ചുവിട്ടതിനാണ് കേസ്.

കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയ്ക്കാണ് ആക്രമണമുണ്ടായത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പതിവു പോലെ സ്കൂൾ വിട്ട് കുട്ടി വീട്ടിലേക്ക് വരികയായിരുന്നു. നടന്നുവരുന്നതിന്റെ എതിർവശത്തായി രണ്ട് പശുക്കൾ നിന്നിരുന്നു. വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി കുട്ടിക്ക് നേരെ പശു തിരിയുകയായിരുന്നു. പിന്നീട് പശു കുട്ടിയെ കൊമ്പിൽ തൂക്കിയെറിഞ്ഞു. നിലത്തു വീണ കുട്ടിയെ തുടർച്ചയായി ചവിട്ടി. അമ്മയും അടുത്തുണ്ടായിരുന്ന ആളുകളും പശുവിനെ കല്ലെറിഞ്ഞ് മാറ്റാൻ ശ്രമിച്ചെങ്കിലും പശു കുട്ടിയെ ക്രൂരമായി ചവിട്ടുകയായിരുന്നു. ഒരു മിനിറ്റോളം പശു കുട്ടിയെ ചവിട്ടി. അതിനുശേഷം പശുവിന് നേരെ കൂടുതൽ കല്ലെറിഞ്ഞതോടെയാണ് പശു ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles