Kerala

അയല്‍വാസിയായ തട്ടുകട ഉടമയുടെ പുകവലി കാരണം ആരോഗ്യം ക്ഷയിച്ചെന്ന് 63കാരി; പരാതിയില്‍ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷന്‍; കാരണം ഇത്!

കാസര്‍ഗോഡ്: അയല്‍വാസിയായ തട്ടുകട ഉടമയുടെ പുകവലി കാരണം ആരോഗ്യം ക്ഷയിച്ചെന്ന പരാതിയുമായി 63കാരി. എന്നാൽ വൃദ്ധയുടെ പരാതിയില്‍ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷന്‍. തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയും ചന്തേര പോലീസും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.

വീടിന് മുന്നിലെ തട്ടുകടയില്‍ എത്തുന്നവരും കടയുടമയായ എം. മുകുന്ദനും പുകവലിക്കുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുയെന്നായിരുന്നു കെ.എം രാജലക്ഷ്മിയെന്ന 63കാരിയുടെ പരാതി. എന്നാല്‍ മുകുന്ദന്‍ ചക്രപാണി ക്ഷേത്രത്തിന്റെ ആല്‍മരത്തറക്ക് സമീപത്ത് നടത്തുന്ന കടയില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നില്ലെന്നാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന ഇയാള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ജീവിക്കാന്‍ മറ്റ് തൊഴിലുകള്‍ അറിയില്ല.

രാജലക്ഷ്മിയുടെ വീടിന് ഈ കടയില്‍ നിന്നും 50 മീറ്റര്‍ ദൂരമുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ടെന്നും നിയമവിരുദ്ധമായ പ്രവൃത്തികള്‍ കണ്ടാല്‍ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും ചന്തേര പൊലീസ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് കമീഷന്‍ ഉത്തരവിട്ടത്.

anaswara baburaj

Recent Posts

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

24 mins ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

27 mins ago

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

1 hour ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

1 hour ago