കൊല്ലം : മരുതിമലയിൽ നിന്ന് വീണ് 9-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ ശിവർണയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഹപാഠികളാണ്.പെൺകുട്ടികൾ ഉയരത്തിൽനിന്ന് താഴേയ്ക്ക് ചാടിയതാണോ എന്നും സംശയിക്കുന്നുണ്ട്.
ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്.
സംഭവത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾ നേരത്തെയും ഈ പ്രദേശത്തേക്ക് വന്നിരുന്നതായി പോലീസ് പറയുന്നു.

