A bus that was running in Kecheri caught fire; there was no rescue
തൃശൂർ: കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം.തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്.
കേച്ചേരി സെന്ററിന് സമീപമെത്തിയപ്പോൾ ബസിന്റെ മുൻവശത്ത് നിന്നും പുക ഉയരുകയായിരുന്നു. ഉടൻ തന്നെ ബസിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിന് പിന്നാലെ ബസിന്റെ ഒരുഭാഗത്ത് നിന്നും തീ ആളിപ്പടരാൻ തുടങ്ങി. കുന്നംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് അതിവേഗം തീയണച്ചു.
സംഭവത്തെ തുടർന്ന് നഗരത്തിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. തീ നിയന്ത്രണവിധേയമാക്കിയതിന് പിന്നാലെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…