Kerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്; നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

കാസർഗോഡ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്.

പരാതിക്കാരിയുടെ ആരോപണങ്ങൾ ഷിയാസ് നിഷേധിച്ചിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും ഷിയാസ് മൊഴി നൽകി. എന്നാൽ വിവാഹിതയാണെന്നുള്ളതും മകനുള്ളതും യുവതി മറച്ചുവച്ചുവെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും മൊഴിയിൽ ഷിയാസ് കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇയാൾക്കെതിരെ കേരള പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞത്. പിന്നാലെ ചന്തേര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നുമുള്ള ആരോപണമുന്നയിച്ച് ജിം പരിശീലകയായ യുവതി നല്‍കിയ പരാതിയിലാണ് റിയാലിറ്റി ഷോ താരവും പ്രമുഖ മോഡലുമായ ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തത് .യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഷിയാസ് തന്റെ സ്ഥാപനത്തിൽ ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭിണിയായപ്പോൾ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. 2023 മാര്‍ച്ച് 21-നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.

Anandhu Ajitha

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

8 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

8 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

9 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

9 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

10 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

10 hours ago