ഉഡുപ്പി: ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച് സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. കർണാടകയിലെ നേത്രജ്യോതി കോളേജിലെ വിദ്യാർത്ഥിനികളെയാണ് സസ്പെൻഡ് ചെയ്തത്.
ബുധനാഴ്ച ഇവർ ഒരു പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. തന്റെ ദൃശ്യങ്ങൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നതറിഞ്ഞ് പെൺകുട്ടി സഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥിനികൾ വിവരം കോളേജ് മാനേജ്മെന്റിനെ അറിയിച്ചു. തുടർന്നാണ് മൂന്നുപേരെയും പുറത്താക്കിയത്. മൊബൈൽ ഫോണിന് വിലക്കുള്ള കോളേജിൽ ഫോൺ കൊണ്ടു വന്നതിനും വീഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാർത്ഥികളെ പുറത്താക്കിയതെന്ന് നേത്ര ജ്യോതി കോളേജ് അധികൃതർ അറിയിച്ചു.

