Saturday, December 20, 2025

എഐ ക്യാമറ;നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും,ആന്റണിരാജുവിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: എഐ ക്യാമറയിൽ പതിയുന്ന നിയമലംഘകർക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കുമെന്ന് സൂചന.അതിനായി ഗതാഗതമന്ത്രി ആന്റണിരാജുവിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ഇന്ന് ചേരും.എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കല്‍ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാന്‍ ഈ മാസം 10 ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളേയും കൊണ്ടുപോകുന്നതില്‍ ഇളവു തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

ഒരു നിയമലംഘനത്തിന് ഒന്നില്‍ കൂടുതല്‍ ക്യാമറ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. എഐ ക്യാമറ ഇടപാടിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇന്നത്തെ യോഗത്തില്‍ അറിയിക്കും

Related Articles

Latest Articles