Tuesday, December 23, 2025

കുഴിമാടത്തില്‍ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് അതിനൊപ്പം ഉറങ്ങുന്നു! കുട്ടിയുടെ പിതാവിന്റെ പരാതിയിൽ 30 കാരനായ മുഹമ്മദ് റഫീഖ് അറസ്റ്റിൽ; ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും

വരാണസി: അഞ്ച് വയസുകാരിയുടെ മൃതദേഹം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് അതിനൊപ്പം ഉറങ്ങിയയാൾ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റഫീഖ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് സംഭവം നടന്നത്.

ദശാശ്വമേധ് സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ആഴ്ചയാണ് അസുഖത്തെ തുടർന്ന് മരിച്ചത്. രേവാരി തലാബിലാണ് കുട്ടിയെ അടക്കം ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം മകളുടെ കുഴിമാടത്തിൽ ചെന്നപ്പോൾ പിതാവിന് എന്തോ സംശയം തോന്നി. തുടര്‍ന്ന് കുഴിമാടം തുറന്നപ്പോള്‍ മൃതദേഹം അതിലുണ്ടായിരുന്നില്ല. 30 വയസ്സുകാരനായ മുഹമ്മദ് റഫീഖിനെ മകളുടെ മൃതദേഹത്തിനരികെ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തിയെന്നും പിതാവ് പറഞ്ഞു.

കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരം റഫീഖിനെതിരെ സെക്ഷൻ 297 പ്രകാരം കേസെടുത്തെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ എസ് ഗൗതം പറഞ്ഞു. ഒരു വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാര്‍ നടത്തിയ പരിശോധനയില്‍ പെൺകുട്ടിയുടെ മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടന്നതായി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പ്രതിയുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് ഡിസിപി അറിയിച്ചു.

Related Articles

Latest Articles