കൊല്ലം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിലിന്റെ മൊഴിയെടുത്ത് പോലീസ്. കലിംഗ സര്വകലാശാലയുടെ സര്ട്ടിഫിക്കറ്റ് തനിക്ക് നല്കിയത് വിദേശത്തുള്ള സുഹൃത്താണെന്നും ഇത് കേരളത്തിൽ കൊടുത്താൽ പ്രശ്നമുണ്ടാകില്ലെന്നും സുഹൃത്ത് പറഞ്ഞെന്നും ഇതനുസരിച്ചാണ് താൻ സർട്ടിഫിക്കറ്റ് നൽകിയതെന്നും നിഖിൽ വ്യക്തമാക്കി. മുന് എസ്എഫ്ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്സി നടത്തിയിരുന്നുവെന്നും നിഖില് പറഞ്ഞു. നിഖില് തോമസിനെ പോലീസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്.
വ്യാജ സര്ട്ടിഫിക്കറ്റിനായി ഇയാള്ക്ക് നിഖില് 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു നേരത്തെതന്നെ തെളിവ് ലഭിച്ചിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള് ഇപ്പോള് വിദേശത്ത് അദ്ധ്യാപകനാണ്. 2020 ല് നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.നേരത്തേ വിവിധ സര്വകലാശാലകളില് പ്രവേശനം നേടാന് വിദ്യാര്ഥികളെ സഹായിക്കുന്ന ഏജന്സി നടത്തിയിരുന്ന ഇയാള് പലര്ക്കും വ്യാജ സര്ട്ടിഫിക്കറ്റുകള് സംഘടിപ്പിച്ചു നല്കിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…