പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ നരേന്ദ്ര മോദിയ്ക്കായി ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ ഭാരതത്തെപ്പറ്റി പറ്റി വർണ്ണിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യ തന്റെ ജീവിതത്തിൽ വളെരെയേറെ പങ്ക്വഹിച്ച രാജ്യമാണെന്നും ഇന്ത്യയുടെ ചരിത്രം എന്നത് ലോകശ്രദ്ധ ആകർഷിച്ച ചരിത്രമാണെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വ്യക്തമാക്കി. തത്ത്വചിന്തയിലൂടെ രാജ്യം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തനിക്ക് രാജ്യവുമായി അഗാധമായ ബന്ധമുണ്ടെന്നും കമല ഹാരിസ് പറഞ്ഞു. ഇന്ത്യൻ ചരിത്രം തന്നെ മാത്രമല്ല സ്വാധീനിച്ചിട്ടുള്ളതെന്നും അത് ലോകത്തെ മുഴുവൻ സ്വാധീനിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കമല ഹാരിസും ചേർന്ന് ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലുടനീളം, തത്ത്വചിന്തയിലൂടെയും ദൈവശാസ്ത്രത്തിലൂടെയും, ജനാധിപത്യത്തിലൂടെയും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഹാരിസ് വ്യക്തമാക്കി. കുട്ടിയായിരുന്നപ്പോൾ ഇന്ത്യയിലേക്ക് വന്നതിന്റെ ഓർമകളും ഹാരിസ് പങ്ക് വച്ചു. എന്നെയും എന്റെ സഹോദരി മായയെയും ഞങ്ങളുടെ അമ്മ എല്ലാ വർഷവും ബേ ഏരിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകുമായിരുന്നെന്നും മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ സമയം ചിലവഴിക്കുമായിരുന്നെന്നും ഇന്ത്യയിലെ സ്ഥലങ്ങൾ കാണുവാനായി മുത്തശ്ശൻ കൊണ്ട് പോകാറുണ്ടെന്നും കമല പറഞ്ഞു. ഇന്ത്യയിൽ വൈവിധ്യങ്ങളായ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ ഉണ്ടെന്നും താൻ പണ്ട് അവിടെയൊക്കെ പോയിട്ടുണ്ടെന്നും കമലാഹാരിസ് വ്യക്തമാക്കി. പഴയ ഓർമ്മകൾ എല്ലാം ഒന്നൊഴിയാതെ പറഞ്ഞ് കൊണ്ടാണ് കമല തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…