Sunday, January 4, 2026

സുഹൃത്തിന്റെ എടിഎം കാര്‍‍ഡ് കൈക്കലാക്കി പണം തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍‍ഡ് കൈക്കലാക്കി പണം പിന്‍വലിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാർഡിൽ നിന്നും പതിനായിരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

കഴിഞ്ഞദിവസം ബിനു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടിഎം കാർ‍ഡ് താഴെ വീണു. ഇത് കണ്ട ദീപു കാർഡ് കൈക്കലാക്കുകയും അതിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ആയിരുന്നു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടത് അറിഞ്ഞ ബിനു, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപ പിന്‍വലിച്ചതായി മനസ്സിലാക്കിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദീപു പണം പിൻവലിക്കുന്നതിന്റെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യലില്‍ ദീപു കുറ്റം സമ്മതിച്ചു.

Related Articles

Latest Articles