India

30 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം: ഇന്ത്യയുടെ സോവറിന്‍ റേറ്റിങ് ഉയര്‍ന്നു; സാമ്പത്തിക കരുത്ത് വ്യക്തമാക്കി പ്രധാനമന്ത്രി

മുംബൈ : ലോകമെമ്പാടും സംഘര്‍ഷങ്ങളും വ്യാപാര തര്‍ക്കങ്ങളും ഊര്‍ജ പ്രതിസന്ധിയും രൂക്ഷമായി തുടരുമ്പോഴും ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചത് രാജ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഈ മിന്നുന്ന പ്രകടനം ആഗോള സാമ്പത്തിക രംഗത്തിന് തന്നെ പുതിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം ദീര്‍ഘകാലമായി സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഊര്‍ജം, ചരക്ക് വിതരണ ശൃംഖലകളിലെ സമ്മര്‍ദത്തിനൊപ്പം രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര തര്‍ക്കങ്ങളും തുടരുകയാണ്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മികച്ച വളര്‍ച്ച കൈവരിച്ചത് രാജ്യത്തിന്റെ സാമ്പത്തിക കരുത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ത്യ 7.8 ശതമാനം
വളരുമ്പോള്‍ ലോകത്തിന് പുതിയ പ്രതീക്ഷയാണ് ലഭിക്കുന്നത്” എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയും വായ്പാ തിരിച്ചടവ് ശേഷിയും വ്യക്തമാക്കുന്ന ‘സോവറിന്‍ റേറ്റിങ്’ ജപ്പാനിലെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ‘A’ വിഭാഗത്തിലേക്ക് ഉയര്‍ത്തിയതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യക്ക് ഇത്തരം ഒരു നേട്ടം ലഭിക്കുന്നത്. രാജ്യത്ത് നടപ്പാക്കിയ ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലും മാക്രോ ഇക്കണോമിക് സ്ഥിരതയിലുമുള്ള ആഗോള വിശ്വാസത്തിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ‘ഇന്ത്യയുടെ റിഫോം എക്‌സ്പ്രസ് ഇനിയും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകും’ എന്നും ഉറപ്പിച്ചുപറഞ്ഞു.

Sooryasurendran

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

13 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

13 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

14 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

14 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

15 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 days ago