Kerala

പേടിച്ചോടാന്‍ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല മുഹമ്മദ് റിയാസ് ; പിടി വിടാതെ പുതിയ നീക്കങ്ങളുമായി ഇ.ഡി

കോഴിക്കോട്: സി.എം.ആര്‍.എല്‍എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണങ്ങളെയോ പരിശോധനകളെയോ ഭയന്ന് ഒളിച്ചോടില്ലെന്ന് സിപിഐഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇ.ഡി അന്വേഷണത്തില്‍ പേടിച്ചോടി എന്ന് ആരും കരുതേണ്ടതില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരു തരത്തിലും ഭയപ്പെടാനില്ല. തിരക്കഥ നന്നായി, ഇതിന്റെ രാഷ്ട്രീയ ഉദേശ്യം ഒക്കെ നേരത്തെ പറഞ്ഞതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജീവിക്കുന്ന മനുഷ്യന്റെ പച്ച ഇറച്ചി കടിച്ചു തിന്ന് രസിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തില്‍ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസ് എടുക്കണോ വേണ്ടയോ എന്ന് യുഡിഎഫ് സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടത്. നിരപരാധിത്വം പൂര്‍ണമായും തെളിയിക്കാന്‍ ആകുമെന്ന വിശ്വാസം ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, വിവാദമായ സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ണായക നടപടികളിലേക്ക് കടന്നിരിയ്ക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി, സംസ്ഥാന സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കത്തയച്ചിരിയ്ക്കുകയാണ്.

പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 66 പ്രകാരം അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങള്‍ കൈമാറിക്കൊണ്ടാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ പുനഃരന്വേഷണം ആരംഭിച്ച ഇഡി, പിണറായിയുടെ വസതിയിലടക്കം രണ്ട് തവണ റെയ്ഡുകള്‍ നടത്തുകയും വീണയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ മുഹമ്മദ് റിയാസുമായി ബന്ധമുള്ള സുഹൃത്തുക്കളിലേക്കും അന്വേഷണം നീണ്ടിരുന്നു.

ശശിധരന്‍ കര്‍ത്തയുടെ മൊഴിയും കേസില്‍ വീണ തിരിച്ചടി നേരിട്ടിരുന്നു. വീണയുടെ കമ്പനി എക്സാലോജിക് സിഎംആര്‍എല്ലിന് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. സംഭവം കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

Sooryasurendran

Recent Posts

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

2 minutes ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

1 hour ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

8 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

9 hours ago

ജനങ്ങളുടെ സ്‌നേഹവും പൂജാ പന്തലുകളിലെ സര്‍ഗ്ഗാത്മകതയും അതിശയിപ്പിച്ചു. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍

ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…

9 hours ago

അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…

10 hours ago