സിഡ്‌നി: ഖാലിസ്താൻ തീവ്രവാദികൾക്ക് ഓസ്ട്രേലിയയിൽ വൻ തിരിച്ചടി. സിഡ്നിയിലെ ബ്ലാക്ക്ടൗൺ സിറ്റിയിൽ നടത്താനിരുന്ന ഖാലിസ്താൻ പ്രചരണ പരിപാടി ഓസ്ട്രേലിയൻ അധികൃതർ റദ്ദാക്കി. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രചരണ പരിപാടിയ്‌ക്കെതിരെ നൂറുകണക്കിന് പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പരിപാടി റദ്ദാക്കാൻ ഓസ്ട്രേലിയൻ അധികൃതർ തീരുമാനിച്ചത്.
ജീവനക്കാർക്കും പൊതുജനങ്ങൾക്കും അക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണമാണ് പരിപാടി റദ്ദാക്കിയതെന്ന് ഓസ്ട്രേലിയൻ അധികൃതർ അറിയിച്ചു. മാത്രമല്ല സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

