Wednesday, May 15, 2024
spot_img

വിനാശകാരിയായ ഇടിമിന്നല്‍! കണ്ണൂരില്‍ മിന്നലേറ്റ് 4 പേർക്ക് പരിക്ക്

കണ്ണൂര്‍: അതിശക്തമായ മിന്നലേറ്റ് 4 പേർക്ക് പരിക്ക്. കണ്ണൂരില്‍ ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണ് യുവാക്കൾക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരിവിളഞ്ഞ പൊയിലിലെ അബിന്‍ ബാബു (22), പയ്യന്നൂര്‍ സ്വദേശികളായ പി.എസ്.അക്ഷയ് (22), സി.വി.ജിതിന്‍ ( 22), പി.വിഷ്ണു(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറി. വടക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോഖ ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാന്‍മര്‍ തീരം തൊടും. മോഖ, കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും.

Related Articles

Latest Articles