മലപ്പുറം: ഇരുനില കെട്ടിടത്തിൽ വൻ തീപിടുത്തം.ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്.കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിൽ മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി നശിച്ചു.
പൊന്നാനി ഫയർഫോഴ്സും ചങ്ങരംകുളം പോലീസും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

