Saturday, June 1, 2024
spot_img

കൊല്ലത്ത് കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിയ ഭർത്താവിനെ മരുമക്കൾ തലയ്ക്ക് അടിച്ചു കൊന്നു; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം :കുടുംബവഴക്കിനിടെ ഗൃഹനാഥൻ തലയ്ക്ക് അടിയേറ്റ് മരിച്ചു.കൊല്ലം കാവനാട് സ്വദേശി ജോസഫാണ് മരിച്ചത്.സംഭവത്തിൽ ഇയാളുടെ രണ്ട് മരുമക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാവനാട് മഠത്തിൽ കായൽവാരത്ത് പ്രവീൺഭവനിൽ പ്രവീൺ (29), സെന്റ് ജോർജ് ഐലൻഡ് കാവനാട് ആന്റണി (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞാറാഴ്ച ഭാര്യ എലിസബത്തുമായി ജോസഫ് വഴക്കിടുന്നതിന്റെ ഇടയിൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ജോസഫ് ഇവരുടെ മുതുകിൽ കുത്തി. ഇത് കണ്ട് കൊണ്ട് വന്ന മരുമക്കൾ എലിസബത്തിനെ രക്ഷിക്കുന്നതിനായി ജോസഫിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു.
ശേഷം ഇരുവരും ചേർന്ന് എലിസബത്തിനെ കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ബോധരഹിതനായി വീണ ജോസഫിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഇയാൾ മരിച്ചിരുന്നു.

പിന്നാലെയാണ് സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തത്. ഞയറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിലാണ് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് കണ്ടെത്തുന്നത്. ഇതിനിടെയാണ് മരുമക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Related Articles

Latest Articles