Wednesday, January 7, 2026

വീണ്ടും സ്വർണവേട്ട; രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് ഒരു കിലോ സ്വർണം; മൂന്ന് പേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ഫരിശോധനയിൽ 1.071 കിലോ സ്വർണം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫയാസിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ മറ്റ് രണ്ട് പേർ കൂടി പിടിയിലായി.

വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെർമിനലിന് പുറത്ത് ടോൾ ബൂത്തിലും കാർ പാർക്കിംഗ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഫയാസും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് മലദ്വാരത്തിൽനിന്നു സ്വർണം പുറത്തെടുക്കുന്നതിനായി ഉപയോഗിക്കുന്ന ഓയിൽ കണ്ടെത്തി. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ സ്വർണക്കടത്തുകാരാണെന്ന് വ്യക്തമായത്.

50 ലക്ഷത്തിന്റെ സ്വർണമാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയത്. 82,000 രൂപയും ഈ കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വർണം ക്യപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ എത്തിച്ചത്.

Related Articles

Latest Articles