ബാലാ സാഹേബ് താക്കറെ
ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജനക്ഷേമത്തിനും മഹാരാഷ്‌ട്രയുടെ വികസനത്തിനുമുള്ള പ്രതിബദ്ധതയ്‌ക്ക് ബാലാസാഹേബ് താക്കറെയെ രാജ്യം ബഹുമാനിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ബാലാസാഹേബ് താക്കറെജിയുടെ ജന്മദിനത്തിൽ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. പൊതുജനക്ഷേമത്തിനും മഹാരാഷ്‌ട്രയുടെ വികസനത്തിനുമുള്ള പ്രതിബദ്ധതയ്‌ക്ക് അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു. തന്റെ അടിസ്ഥാന വിശ്വാസങ്ങളുടെ കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്തവനായിരുന്നു, ഇന്ത്യൻ സംസ്കാരത്തിന്റെ അഭിമാനം വർദ്ധിപ്പിക്കുന്നതിന് എല്ലായ്‌പ്പോഴും സംഭാവന നൽകി,”- പ്രധാനമന്ത്രി മോദി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
സനാതന സംസ്കാരത്തിന്റെയും ദേശീയതയുടെയും ആദർശങ്ങളോടുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത സമർപ്പണം എടുത്തുപറയേണ്ടതാണെന്നും. ബാലാസാഹേബിന്റെ തത്വങ്ങളും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ ദൃഢതയും നമ്മെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും അഭിപ്രായപ്പെട്ടു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിൻഡെയും ബാലാസാഹേബ് താക്കറെയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…