Monday, December 15, 2025

അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കൊച്ചി: നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞു. എറണാകുളം അങ്കമാലിയിൽ ദേശീയപാതയിൽ വാപ്പാലശ്ശേരി പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മരത്തിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർക്കും സഹായിക്കും ആണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles