Mortuary
നിങ്ങൾക്ക് അറിയാമോ ? മോർച്ചറിയിൽ നടക്കുന്നതെന്താണ്..? | Facts
മോർച്ചറിക്കു മുന്നിലെ കാത്തു നിൽപും, മടുപ്പിക്കുന്ന ഗന്ധവും അത്ര സുഖകരമല്ല.ക്രിമിനൽ നടപടിച്ചട്ടം(സിആർപിസി) 174ാം വകുപ്പുപ്രകാരം എല്ലാ അസ്വാഭാവിക മരണങ്ങളിലും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം നടത്തി ആണ് മരണകാരണം തിട്ടപ്പെടുത്തുന്നത്. മോർച്ചറികളിലാണു പോസ്റ്റ്മോർട്ടം നടത്തുക.മരണ കാരണം കണ്ടെത്തുക, സംശയങ്ങൾ ദുരീകരിക്കുക എന്നതാണ് പോസ്റ്റ്മോർട്ടത്തിലൂടെ ഉന്നമിടുന്നത്.
പോസ്‌റ്റ്‌മോർട്ടം നടത്താൻ അധികാരമുള്ളത് ആരോഗ്യവകുപ്പിലെ ഡോക്‌ടർമാർക്കും, സർക്കാർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗത്തിലെ പൊലീസ് സർജന്മാർക്കും മാത്രമാണ്.
അസ്വാഭാവിക മരണങ്ങളിൽ കൊലപാതകം, സംശയാസ്‌പദ മരണങ്ങൾ, വിവാഹശേഷം 7 വർഷത്തിനുള്ളിൽ സ്‌ത്രീ മരണപ്പെട്ട സംഭവങ്ങൾ, കസ്‌റ്റഡിയിലിരിക്കെ മരണം, ജയിലിലെ മരണങ്ങൾ തുടങ്ങിയവ നിർബന്ധമായും പോസ്‌റ്റ്‌മോർട്ടം ചെയ്യേണ്ടതു പൊലീസ് സർജൻമാർ ആണ്. കസ്‌റ്റഡിയിലിരിക്കെ മരണം, ജയിലിലെ മരണങ്ങൾ എന്നീ കേസുകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് അല്ലെങ്കിൽ ആർഡിഒയാണ് ഇൻക്വസ്‌റ്റ് നടത്തേണ്ടത്. ഇത്തരം കേസുകളിൽ 2 പൊലീസ് സർജൻമാരുള്ള ഒരു സംഘമാണു പോസ്‌റ്റ്‌മോർട്ടം നടത്തേണ്ടതെന്നും ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചശേഷം, സിഡി മനുഷ്യാവകാശ കമ്മിഷന് അയച്ചുകൊടുക്കണമെന്നും കമ്മിഷൻ നിബന്ധനയുമുണ്ട്.
വിവാഹ ശേഷം 7 വർഷത്തിനുള്ളിൽ സ്‌ത്രീ മരണപ്പെട്ട സംഭവത്തിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്‌റ്റ് തയാറാക്കേണ്ടത്.ഇൻക്വസ്റ്റിനു ശേഷം പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു മൃതദേഹം പോസ്റ്റ്മോർട്ടം നടക്കുന്ന മോർച്ചറിയിലെത്തിക്കുന്നത്. ടേബിളിൽ കിടത്തിയ മൃതദേഹത്തിന്റെ നീളം, തൂക്കം തുടങ്ങിയ വിവരങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങൾ, പുറമേയുള്ള പരുക്കുകൾ എല്ലാ വിശദമായി വർക്ബുക്കിൽ രേഖപ്പെടുത്തും. തലയുടെ ഉച്ചിഭാഗം മുതൽ പാദംവരെ ഓരോ ഇഞ്ച് സ്‌ഥലവും വിശദമായിട്ടാണു പരിശോധിക്കുക. ഇതോടൊപ്പം പരിശോധനാ വിവരങ്ങൾ വർക്ബുക്കിൽ ഡോക്‌ടർ അപ്പോൾ തന്നെ എഴുതിച്ചേർക്കും.
മൃതദേഹം മലർത്തിയിട്ട ശേഷം താടി മുതൽ നാഭി വരെയുള്ള ഭാഗം വരെ കത്തി കൊണ്ടു കീറും. കോട്ടിന്റെ മുൻഭാഗം ഊരുംപോലെ… തൊലിയും, മാംസളമായ ഭാഗങ്ങളും രണ്ടുഭാഗത്തേക്കു മാറ്റിയാണു പരിശോധന നടത്തുക. ഇതിനുശേഷം കഴുത്ത്, നെഞ്ച്, വയർ എന്നിവിടങ്ങളിലെ ആന്തരികാവയവങ്ങൾ മുഴുവൻ പുറത്തേക്ക് എടുക്കും. തുടർന്ന് ഒരു ചെവിയുടെ മുകൾഭാഗത്തു നിന്നു മറ്റേ ചെവിയുടെ മുകൾ ഭാഗത്തേക്കു തലയിലെ തൊലി കീറിമുറിക്കും.
ഇതിനുശേഷം തലയിലെ തൊലി രണ്ടു വശത്തേക്കുമായി ഇളക്കി മാറ്റും. തലയോട്ടിയുടെ ഉച്ചിഭാഗത്തു ചുറ്റുമായി ഏകദേശം 15 സെന്റിമീറ്റർ വ്യാസത്തിലുള്ള ഭാഗം വെട്ടിമാറ്റും. തുടർന്നു തലച്ചോർ പുറത്തേക്കെടുക്കും. ആന്തരികാവയവങ്ങൾ ഒന്നൊന്നായി കീറിമുറിച്ചുള്ള പരിശോധനയാണു പിന്നീട്. രാസപരിശോധനയ്‌ക്ക് ആവശ്യമുള്ളവ ഇതിൽ നിന്നു ശേഖരിക്കും. പരിശോധനയ്‌ക്കു ശേഷം ആന്തരികാവയവങ്ങൾ ശരീരത്തിനുള്ളിലേക്കു തന്നെ നിക്ഷേപിക്കും. സൂക്ഷ്‌മമായ പരിശോധനയാണു നടത്തുക. നഖം മുതൽ തലമുടി വരെ പരിശോധിക്കും.രാസപരിശോധനയ്‌ക്കായി ശേഖരിക്കുന്ന ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനർ ലബോറട്ടറിയിലേക്കു പൊലീസുകാരൻ വഴി കൊടുത്തയയ്‌ക്കും.
രക്‌തം, തലമുടി, നഖം, പല്ലുകൾ, ആമാശയത്തിലെ ഭക്ഷണം, വൃക്കകളുടെ ഭാഗം, മൂത്രം തുടങ്ങിയവ ഫൊറൻസിക് ലബോറട്ടറിയിലേക്കും അയയ്‌ക്കും. നടപടികൾ പൂർത്തിയായ ശേഷം സിവിൽ പൊലീസ് ഓഫിസറാണ് മൃതദേഹം ബന്ധുക്കൾക്കു കൈമാറുക. പോസ്‌റ്റ്‌മോർട്ടം ചെയ്യുന്ന ഡോക്‌ടർ ഒരു ഘട്ടത്തിലും ബന്ധുക്കളുമായോ, ജനങ്ങളുമായോ ഇടപെടാറില്ല.
രാസപരിശോധനയ്‌ക്ക് അയയ്‌ക്കുന്നതിന്റെ വിവരങ്ങൾ വിസറ റജിസ്‌റ്ററിൽ രേഖപ്പെടുത്തണം.
പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടർ, ജീവനക്കാർ എന്നിവരുടെ പേര്, കേസിന്റെ വിവരങ്ങൾ എന്നിവയും എഴുതണം. പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടർ വർക്ബുക്കിന്റെ അവസാനം ഒപ്പിട്ട്, ഔദ്യോഗിക മുദ്ര പതിക്കണം. തുടർന്നു പോസ്‌റ്റ്‌മോർട്ടം സർട്ടിഫിക്കറ്റിന്റെ കരട് തയാറാക്കി വകുപ്പുമേധാവിക്കു സമർപ്പിക്കും. ഇത് അംഗീകരിച്ച ശേഷം ടൈപ്പിങ് സെക്‌ഷനിലേക്കു കൈമാറും. അവിടെയാണു പോസ്‌റ്റ്‌മോർട്ടം സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ തയാറാക്കുക.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…