Tuesday, May 14, 2024
spot_img

എ എന്‍. ഷംസീറിന്റെ വിവാദ പരാമർശം; പ്രതിഷേധചൂട്‌ തണുപ്പിക്കാൻ സർക്കാരിന്റെ കുബുദ്ധി;ഷംസീറിന്റെ മണ്ഡലത്തിൽ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ 64 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം : വിവാദ പരാമർശത്തിൽ സ്പീക്കറിനെതിരെ പ്രതിഷേധം ആളിക്കത്തുമ്പോൾ പ്രതിഷേധചൂട്‌ തണുപ്പിക്കാനായി പതിനെട്ടാമത്തെ അടവുമായി സർക്കാർ. സ്പീക്കര്‍ എ എന്‍. ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സർക്കാർ ഭരണാനുമതി നൽകി. കോടിയേരി കാരാല്‍ തെരുവ് ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനായി 64 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സ്പീക്കർ പങ്കുവച്ച കുറിപ്പ് വായിക്കാം

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും.

Related Articles

Latest Articles