കൊച്ചി : വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്നു കിട്ടിയ തക്കത്തിൽ പുകവലിച്ച് രസിച്ചയാൾ പോലീസ് പിടിയിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിൽ ഞായറാഴ്ചയായിരുന്നു സംഭവം.
വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയിൽ നിന്ന് പുക ഉയരുന്നതു ജീവനക്കാരുടെ ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫിസറെ വിവരമറിയിക്കുകയും തുടർന്ന് സുകുമാരനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

