Sunday, May 12, 2024
spot_img

ശ്രീനിവാസൻ ജെയിനിനു പിന്നാലെ നിധി റസ്ദാനും എൻഡിടിവി വിടുന്നു;
നിധി റസ്ദാൻ എൻഡിടിവിയിലേക്ക് മടങ്ങിയെത്തിയത് 11 മാസങ്ങൾക്കു മുൻപ്

ദില്ലി :എൻഡിടിവിയുടെ ‘വിവാദ അവതാരക’ നിധി റസ്‌ദാൻ രാജി പ്രഖ്യാപിച്ചു. വിവാദ വാർത്താ അവതാരകൻ ശ്രീനിവാസൻ ജെയിൻ സ്ഥാപനത്തിൽ നിന്ന് വിടവാങ്ങുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് നിധി റസ്ദാന്റെ രാജി പ്രഖ്യാപനം പുറത്തു വരുന്നത് . ജനുവരി 28 ന് ജെയിൻ ഇടതുപക്ഷ മാധ്യമ സ്ഥാപനത്തിൽ നിന്ന് സ്വയം പുറത്തുപോകുന്നതായി ട്വീറ്റ് ചെയ്തു.

കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ, മാദ്ധ്യമ സ്ഥാനാപനങ്ങൾ വൻ തോതിൽ ജീവനക്കാരെ വെട്ടിക്കുറച്ചപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് നിധി റസ്‌ദാൻ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ജേണലിസം ഡിപ്പാർട്ട്‌മെന്റിൽ ഫാക്കൽറ്റി അംഗമായി ചേരാൻ തനിക്ക് ക്ഷണം ലഭിച്ചതായ സന്തോഷ വാർത്ത പങ്കു വച്ചിരുന്നു 2020 ജൂൺ 13-ന് ഹാർവാർഡിൽ ജേർണലിസം അസോസിയേറ്റ് പ്രൊഫസറായി തന്റെ ജീവിതത്തിലെ “പുതിയ അധ്യായം” ആരംഭിക്കുമെന്ന് പത്രപ്രവർത്തനത്തിൽ 21 വർഷത്തിലേറെ പരിചയമുള്ള നിധി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് 2021 ജനുവരി 15 ന്, ഏഴു മാസമായി താൻ വീമ്പിളക്കിയ ജോലി യഥാർത്ഥത്തിൽ വ്യാജമാണെന്ന് നിധി വെളിപ്പെടുത്തി .താൻ ഓൺലൈൻ തട്ടിപ്പുകാരുടെ ഫിഷിംഗ് ആക്രമണത്തിന് ഇരയായെന്ന് അവർ വെളിപ്പെടുത്തി. തുടർന്ന് അവർ NDTV യിൽ മടങ്ങിയെത്തി.

മോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ നുണകൾ പ്രചരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ ഇവർ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങി. പിന്നാലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ മുസ്ലീങ്ങളെ പ്രേരിപ്പിച്ച ഐസിസ് സംശയിക്കുന്നവരുടെ ട്വിറ്റർ അക്കൗണ്ടുമായി ഇവർ പതിവായി ഇടപഴകുന്നതും പിടിക്കപ്പെട്ടു. കശ്മീരിനെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് നിധി റസ്ദാനും കുടുങ്ങി. 2019-ൽ, ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിൽ കശ്മീരികളെ പ്രാർത്ഥിക്കാൻ അനുവദിക്കുന്നില്ലെന്നും പൂർണ്ണ ആശയവിനിമയം നിഷേധിക്കുകയാണെന്നും അവർ തെറ്റായി റിപ്പോർട് ചെയ്തു .

താമസിയാതെ, ഈദ്-മിലാദ്-ഉൻ-നബിയുടെ വേളയിൽ പ്രാർത്ഥനകൾ അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ ഹസരത്ബാൽ ദേവാലയത്തിൽ ഒത്തുകൂടിയ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചതോടെ നിധി പരുങ്ങലിലായി.

Related Articles

Latest Articles