ദേശീയ സേവാഭാരതി കേരളം 2022 -23 വർഷത്തിലെ വാർഷിക പൊതുയോഗം ജൂലൈ 30ന് തൃശൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ രശ്മി കെ എം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മങ്ങൾ നിർവഹിച്ചു. യോഗത്തിൽ ദേശീയ സേവാഭാരതിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഡോക്ടർ രഞ്ജിത് വിജയഹരിയാണ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത്. മലപ്പുറം ജില്ലാ അദ്ധ്യക്ഷ എന്‍ സത്യഭാമ സ്വാഗതം ആശംസിച്ചു. സെക്രട്ടറി എം രാജീവൻ മിനുട്സ് അവതരിപ്പിക്കുകയും ജനറൽ സെക്രെട്ടറി ഡി വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, സെക്രട്ടറി ഷാജുകുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം, പ്രാന്ത സേവാ പ്രമുഖ് എം സി വത്സൻ 2023 – 24 വർഷത്തെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
‘ഓം’ കാര ശബ്ദത്തോടെയാണ് യോഗം യോഗ റിപ്പോർട്ടുകളും പുതിയ കമ്മിറ്റിയെയും അംഗീകരിച്ചത്. തുടർന്ന് കാലാവധി അവസാനിച്ച സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതായി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. തുടർന്ന് പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറർ ഷാജുകുമാർ 2023 – 24 വർഷത്തെ പ്രവർത്തന ബഡ്ജറ്റ് യോഗത്തിനു മുമ്പാകെ അവതരിപ്പിച്ചു പാസ്സാക്കി. ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി ശ്രീജിത്ത് കൃതജ്ഞതയും അറിയിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ കാര്യവാഹ് കെ പി രാധാകൃഷ്ണൻ യോഗത്തിൽ സേവാസന്ദേശം നൽകി. ദേശദ്രോഹ ശക്തികൾ പിടിമുറുക്കി കൊണ്ടിരിയ്ക്കുന്ന പിന്നോക്ക മേഖലയിലും, രാഷ്ട്ര വിരുദ്ധ ആശയങ്ങൾ കൊണ്ട് ദേശീയതക്കെതിരെ സംസാരിക്കുന്ന തരത്തിലുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന വൈചാരിക മേഖലയിലും സേവനത്തോടെപ്പം പ്രബുദ്ധത ഉണ്ടാക്കാൻ കഴിയണമെന്ന് കെ പി രാധാകൃഷ്ണൻ സന്ദേശത്തിലൂടെ വ്യക്തമാക്കി.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…