Friday, October 2, 2026

ദേശീയ സേവാഭാരതിയുടെ സംസ്ഥാന സമ്മേളനം; സേവനത്തോടൊപ്പം രാഷ്ട്രവിരുദ്ധ ശക്തികൾക്കെതിരെ അവബോധം സൃഷ്ടിക്കണമെന്ന് ആഹ്വാനം, പുതിയ സംസ്ഥാന സമിതി ചുമതലയേറ്റു

ദേശീയ സേവാഭാരതി കേരളം 2022 -23 വർഷത്തിലെ വാർഷിക പൊതുയോഗം ജൂലൈ 30ന് തൃശൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ രശ്മി കെ എം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മങ്ങൾ നിർവഹിച്ചു. യോഗത്തിൽ ദേശീയ സേവാഭാരതിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഡോക്ടർ രഞ്ജിത് വിജയഹരിയാണ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത്. മലപ്പുറം ജില്ലാ അദ്ധ്യക്ഷ എന്‍ സത്യഭാമ സ്വാഗതം ആശംസിച്ചു. സെക്രട്ടറി എം രാജീവൻ മിനുട്സ് അവതരിപ്പിക്കുകയും ജനറൽ സെക്രെട്ടറി ഡി വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, സെക്രട്ടറി ഷാജുകുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം, പ്രാന്ത സേവാ പ്രമുഖ്‌ എം സി വത്സൻ 2023 – 24 വർഷത്തെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

‘ഓം’ കാര ശബ്ദത്തോടെയാണ് യോഗം യോഗ റിപ്പോർട്ടുകളും പുതിയ കമ്മിറ്റിയെയും അംഗീകരിച്ചത്. തുടർന്ന് കാലാവധി അവസാനിച്ച സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതായി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. തുടർന്ന് പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറർ ഷാജുകുമാർ 2023 – 24 വർഷത്തെ പ്രവർത്തന ബഡ്ജറ്റ് യോഗത്തിനു മുമ്പാകെ അവതരിപ്പിച്ചു പാസ്സാക്കി. ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി ശ്രീജിത്ത് കൃതജ്ഞതയും അറിയിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ കാര്യവാഹ് കെ പി രാധാകൃഷ്ണൻ യോഗത്തിൽ സേവാസന്ദേശം നൽകി. ദേശദ്രോഹ ശക്തികൾ പിടിമുറുക്കി കൊണ്ടിരിയ്ക്കുന്ന പിന്നോക്ക മേഖലയിലും, രാഷ്ട്ര വിരുദ്ധ ആശയങ്ങൾ കൊണ്ട് ദേശീയതക്കെതിരെ സംസാരിക്കുന്ന തരത്തിലുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന വൈചാരിക മേഖലയിലും സേവനത്തോടെപ്പം പ്രബുദ്ധത ഉണ്ടാക്കാൻ കഴിയണമെന്ന് കെ പി രാധാകൃഷ്ണൻ സന്ദേശത്തിലൂടെ വ്യക്തമാക്കി.

Related Articles

Latest Articles