കൊച്ചി: ഫുട്‍ബോൾ കളിക്കിടെ ബോൾ പോലീസ് ജീപ്പിന് തട്ടിയെന്ന് ആരോപിച്ച് പന്ത് കസ്റ്റഡിയിലെടുത്ത് പോലീസ്. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. കുട്ടികളും പോലീസും തമ്മിൽ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. വാഹനം മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞതായി കുട്ടികൾ വ്യക്തമാക്കുന്നു. എന്നാൽ പൊലീസ് അതിനു തയ്യാറായില്ല.
അതിനിടെ പന്ത് പൊലീസ് വാഹനത്തിൽ കൊണ്ടു. ഇതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയർത്തു. പിന്നാലെ ഫുട്ബോൾ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പന്തുമായി പൊലീസ് പോയെന്നാണ് പരാതി.
അതേസമയം ലഹരിക്കേസിൽ നേരത്തെ പ്രതിയായ യുവാവും ഗ്രൗണ്ടിലുണ്ടായിരുന്നു. ഇയാൾ മനപൂർവം പന്ത് വാഹനത്തിലേക്ക് അടിച്ചതാണെന്ന് പൊലീസ് പറയുന്നു. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനു പൊലീസ് എതിരല്ല. സ്റ്റേഷനിൽ വന്ന് കുട്ടികൾക്ക് എപ്പോൾ വേണെമെങ്കിലും പന്ത് കൈപ്പറ്റാമെന്നും പൊലീസ് പറഞ്ഞു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…