Wednesday, December 24, 2025

വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ വാഹനമിടിച്ചു ഒന്നര വയസ്സുകാരന് ദാരുണാന്ത്യം;വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം

തിരുവനന്തപുരം :വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ വാഹനമിടിച്ചു ഒന്നര വയസ്സുകാരന് ദാരുണാന്ത്യം.
വേങ്ങോട്‌ സ്വദേശി അബ്ദുൾ റഹിം ഫസ്‌ന ദമ്പതികളുടെ മകൻ റയ്യാൻ ആണ് മരിച്ചത്.തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം നടന്നത്.വൈകുന്നേരം ആറുമണിയോടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം ഉണ്ടായത്.വീടിന് മുന്നിലെ റോഡിൽ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ കുട്ടിയെ ഹ കണ്ടതോടെ ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയെ ഇടിച്ചിട്ട വാഹനത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭച്ചിട്ടുണ്ട്.

Related Articles

Latest Articles