മുംബൈ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ‘‘സഞ്ജു സാംസൺ വളരെ മികച്ച താരമാണ്. അദ്ദേഹത്തിന് പ്രതിഭയുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ് ചിലപ്പോഴൊക്കെ അദ്ദേഹത്തെ വീഴ്ത്തുന്നത്. മറ്റൊരു സന്ദർഭത്തില്‍ കൂടി സഞ്ജു നിരാശപ്പെടുത്തി.’’– സുനിൽ ഗാവസ്കർ പ്രതികരിച്ചു.
സഞ്ജു സാംസൺ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും വ്യക്തമാക്കി.
ആദ്യ ട്വന്റി20യിൽ ആറു പന്തുകൾ നേരിട്ട സഞ്ജുവിന് അഞ്ചു റൺസ് മാത്രമാണു നേടാനായത്. ധനഞ്ജയ ഡിസിൽവയുടെ പന്തിൽ മധുഷങ്ക ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. പരമ്പരയിലെ രണ്ടാം മത്സരം നാളെ പുണെയിൽ നടക്കും.

