Saturday, May 4, 2024
spot_img

വര്‍ഷത്തിലൊരിക്കല്‍ മാത്രം നന്ദി വിഗ്രഹം സ്വര്‍ണ്ണനിറമുള്ളതായി മാറുന്ന അപൂർവ്വ പ്രതിഭാസം; ദർശിക്കാൻ എത്തുന്നത് കോടാനുകോടി ഭക്തജനങ്ങൾ, അറിയാം ഋഷഭേശ്വര്‍ ക്ഷേത്രത്തിന്റെ കഥയും വിശ്വാസങ്ങളും

തീർത്ഥാടന മേഖലയില്‍ മുഖ്യ പങ്കു വഹിക്കുന്ന തിരുവണ്ണാമലൈ ക്ഷേത്രങ്ങള്‍ അപൂർവതകൾ കൊണ്ടും അത്ഭുതങ്ങള്‍ കൊണ്ടും ഏറെ വ്യത്യസ്തമാണ്. തിരുവണ്ണാമലൈ അരുണാചലേശ്വറിന്റെ ഗ്രാമമായ ഇവിടം മറ്റൊരത്ഭുതത്തിനും സാക്ഷിയായ ഇടമാണ്. തിരുവണ്ണാമലൈയെ വ്യത്യസ്തമാക്കുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്.പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി പാര്‍വ്വതി ദേവി തപസ്സു ചെയ്തതെന്നു വിശ്വസിക്കുന്നതും ഇവിടെത്തന്നെയാണ്. തിരുവണ്ണാമലൈയുടെ വിശേഷങ്ങള്‍ അറിയാം…തിരുവണ്ണാമലൈയുടെ സമീപത്തുള്ള ചെങ്കം ഊരിലാണ് പ്രസിദ്ധമായ ഋഷഭേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ നന്ദി വിഗ്രഹമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരേ ഒരു ദിവസം ഇവിടുത്തെ നന്ദി വിഗ്രഹം സ്വര്‍ണ്ണനിറമുള്ളതായി മാറും. ഇത് കാണാനായി നിരവധി വിനോദസഞ്ചാരികളും തീര്‍ഥാടകരും എത്താറുണ്ട്.

200 വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട ചെങ്കം ഋഷഭേശ്വര്‍ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ക്ഷേത്രത്തിന്‍രെ നിര്‍മ്മിതിയെപ്പറ്റിയും ഉത്ഭവത്തെപ്പറ്റിയും അധികമൊന്നും അറിയില്ലെങ്കിലും ഒരുപാട് ആളുകള്‍ എത്തുന്ന പ്രസിദ്ധമായ ക്ഷേത്രം തന്നെയാണിത്. ശിവനാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. തമിഴ് കലണ്ടര്‍ അനുസരിച്ച് അവസാന മാസമായ പൈങ്കുനിമാസത്തിലെ മൂന്നാമത്തെ ദിവസമാണ് കറുത്ത നിറത്തിലുള്ള വിഗ്രഹം സ്വര്‍ണ്ണ നിറത്തിലേക്കു മാറുന്നത്. ആ ദിവസം ഇവിടെ സൂര്യന്റെ രശ്മികള്‍ നേരിട്ട് വിഗ്രഹത്തില്‍ പതിക്കുന്നതുകൊണ്ടാണത്രെ ഇത് സംഭവിക്കുന്നത്. ഇതിനു സമീപത്തായി വേറെയും വിനോദ സഞ്ചാരകേന്ദ്രങ്ങളുണ്ട്.700 വര്‍ഷം പഴക്കമുള്ള വേണുഗേപാല പാര്‍ഥസാരഥി ക്ഷേത്രം ചെങ്കം ഊരിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. തിരുവണ്ണാമലൈ അണ്ണാമലയാര്‍ ക്ഷേത്രത്തിന്‍രെ ഒരു ചെറു പതിപ്പു കൂടിയാണ് ഈ ക്ഷേത്രം.

Related Articles

Latest Articles