എറണാകുളം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KSRTC ലോ ഫ്‌ളോർ ബസിൽ തീപിടിച്ച സംഭവത്തിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല, എന്നാൽ അധികൃതർ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതായി അറിയിച്ചു.
തൊടുപുഴയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. ബസിന്റെ പിറകുവശത്ത് നിന്നാണ് തീ പടർന്നതെന്ന് ജീവനക്കാർ അറിയിച്ചു. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസ്സിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
20 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തെ തുടർന്ന് ചിറ്റോർ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

