Wednesday, December 24, 2025

വാർത്തയെ പൊലിപ്പിക്കുന്നവർക്കും നാടകമാക്കുന്നവർക്കും തിരിച്ചടി ! മലയാളിക്കെന്നും പ്രിയം വസ്തു നിഷ്ഠതയോട് തന്നെ ; 36ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങിലും ഒന്നാം സ്ഥാനത്തെ അപ്രമാദിത്വം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം : 36ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങിലും ഒന്നാം സ്ഥാനത്തെ അപ്രമാദിത്വം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. വലിയ സംഭവ വികാസങ്ങളൊന്നും ഇല്ലാതെ കടന്നു പോയ കഴിഞ്ഞ ആഴ്ചയിൽ
കാഴ്ചക്കാരുടെ എണ്ണം പൊതുവെ കുറഞ്ഞെങ്കിലും ഏഷ്യാനെറ്റിന്റെ തട്ട് താഴ്ന്ന് തന്നെ നിന്നു.വാര്‍ത്തയെ പൊലിപ്പിച്ചു കൊണ്ടുള്ള വാര്‍ത്താ ശൈലിക്കുമപ്പുറം വസ്തു നിഷ്ഠതയെ മലയാളി ഇഷ്ടപ്പെടുന്നു എന്നതാണ് ഇത്തവണത്തെയും ബാര്‍ക്ക് റേറ്റിങ്ങിലൂടെ തെളിഞ്ഞത്.

36ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ 84 പോയിന്റോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള വാര്‍ത്താചാനലുകളെക്കാള്‍ ഏറെ മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 68 പോയിന്റാണുള്ളത്. വിഎസ് അച്യുതാനന്ദന്‍ അന്തരിച്ച വാരം റിപ്പോര്‍ട്ടര്‍ മുന്നിലെത്തിയിരുന്നെങ്കിലും അതിന് ശേഷം വലിയ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

48 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ് ബഹുദൂരം പിന്നിലായി.തൊട്ടു മുന്നത്തെ ആഴ്ച നാലാം സ്ഥാനത്തേക്ക് തിരികെ കയറിയ മനോരമ ന്യൂസിന് അതുനിലനിര്‍ത്താന്‍ സാധിച്ചു. മനോരമയ്ക്ക് 38 പോയിന്റുളളപ്പോള്‍, 33 പോയിന്റുമായി മാതൃഭൂമി അഞ്ചാം സ്ഥാനത്താണ്. 34 ാം വാരം നാലാം സ്ഥാനത്തെത്തിയ ന്യൂസ് മലയാളം ചാനല്‍ 29 പോയിന്റുമായി പിന്നോട്ടുപോയി.
ജനം ടിവി 20 പോയിന്റുമായി ഏഴാം സ്ഥാനത്തും കൈരളി ന്യൂസ് 13 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണുള്ളത്. ന്യൂസ് 18 കേരള 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും മീഡിയ വണ്‍ 7 പോയിന്റുമായി പത്താം സ്ഥാനത്തുമാണുള്ളത്.

Related Articles

Latest Articles