Tuesday, December 16, 2025

ആനയും കടുവയും അപ്രത്യക്ഷരാകുന്നു !സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ ഞെട്ടിക്കുന്ന കുറവ് ; പരിശോധിക്കുമെന്ന് വനം–വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ ഞെട്ടിക്കുന്ന കുറവ് രേഖപ്പെടുത്തി. ബ്ലോക് കൗണ്ട് അഥവാ നേരിട്ട് എണ്ണമെടുക്കുന്നത് പ്രകാരം നിലവിൽ കേരളത്തിലെ വനങ്ങളിലെ കാട്ടാനകളുടെ എണ്ണം 1920 ആണ്. ആനപ്പിണ്ഡ പ്രകാരമുള്ള കണക്കെടുപ്പിൽ ഇത് 2386 ആണ്. എന്നാൽ 2017ൽ നേരിട്ട് എണ്ണമെടുത്തപ്പോൾ 3,322 കാട്ടാനകളെയും, ആനപ്പിണ്ഡ കണക്കിൽ 5706 കാട്ടാനകളെയുമായിരുന്നു കണ്ടെത്തിയിരുന്നത്.

വയനാട് ലാൻഡ്സ്കേപിലാണ് കടുവകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്. നിലവിൽ 84 കടുവകളാണ് കണക്കെടുപ്പിൽ കണ്ടെത്തിയിരിക്കുന്നത് . 2018ലെ കണക്കെടുപ്പു പ്രകാരം 120 ആയിരുന്നു കടുവകളുടെ എണ്ണം. കാട്ടാനയുടെയും കടുവയുടെയും എണ്ണം കുറഞ്ഞതിനെക്കുറിച്ച് പരിശോധിക്കുമെന്ന് വനം–വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

Related Articles

Latest Articles