Monday, December 22, 2025

മനുഷ്യ മനസാക്ഷിയെ നോമ്പരിപ്പിക്കുന്ന കാഴ്ച; ഹിമാചൽ പ്രദേശിൽ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു;18 പേർ മരിച്ചു . രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു ..

ബിലാസ്പൂർ: ഹിമാചലിലെ ബിലാസ്പൂർ ജില്ലയിൽ ബല്ലു പാലത്തിന് സമീപം മണ്ണിടിഞ്ഞ് സ്വകാര്യ ബസ്സിനു മുകളിലേക്ക് പതിച്ച് വൻ അപകടം ആണ് ഉണ്ടായിരിക്കുന്നത് .18 പേർ മരിച്ചു എന്ന വിവരം ആണ് പുറത്തേക്ക് വരുന്നത് .ബസിൽ 30 ലധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് ആണ് ലഭിക്കുന്ന വിവരം . മരണ സംഖ്യ ഉയരാൻ സാധ്യത ഉണ്ട് എന്ന് ആണ് വാർത്ത ഏജൻസികൾ പറയുന്നത് . നിരവധി യാത്രക്കാർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ് എന്ന വിവരം ആണ് ഇപ്പോൾ പുറത്ത് വരുന്നത് . രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ബസിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.

ബല്ലു പാലത്തിന് സമീപം മലയിടിഞ്ഞ് പാറകളും മണ്ണും വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു . അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.ജെസിബി ഉപയോഗിച്ച് മണ്ണും പാറകളും നീക്കം ചെയ്യുന്നതിന്റെയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട് .ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനവും സംയുക്തമായി അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും രക്ഷപ്പെട്ടവരെ കണ്ടെത്താനും ശ്രമിക്കുന്നു. ദുരിതബാധിത കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു ഉറപ്പ് നൽകി

Related Articles

Latest Articles