A situation where Sannidhanam cannot accommodate more than one lakh people
പത്തനംതിട്ട: ശബരിമലയിൽ ദിനംപ്രതി ഭക്തരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഭക്തരെ നിയന്ത്രിക്കാനും അവർക്കുള്ള സുരക്ഷയൊരുക്കാനും കഷ്ടപെടേണ്ടുന്ന അവസ്ഥയാണ് പോലീസ് ഇപ്പോൾ നേരിടുന്നത്.ശബരിമലയില്‍ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് സംഘം രംഗത്തെത്തിയിരിക്കുകയാണ്.പ്രതിദിനം മലചവിട്ടുന്ന ഭക്തരുടെ എണ്ണം 85,000 ആയി ചുരുക്കണമെന്നും തിരക്ക് നിയന്ത്രിക്കാന്‍ ഇത് ആവശ്യമാണെന്നും പോലീസ് നിര്‍ദ്ദേശിച്ചു. നിലവില്‍ പ്രതിദിനം 1,20,000 പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുഖേന ദര്‍ശനം നടത്തുന്നതിനുള്ള അനുമതിയുണ്ട്. ദിനംപ്രതി ഇത്രയും പേര്‍ കയറിയാല്‍ തിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. വിഷയം ഹൈക്കോടതിയെ അറിയിക്കുമെന്നും പോലീസ് പറഞ്ഞു.
ഭക്തരുടെ എണ്ണം 85,000 ആയി നിജപ്പെടുത്തിയാല്‍ മാത്രമേ ശബരിമലയിലെ അസൗകര്യങ്ങളെ മറികടക്കാന്‍ സാധിക്കൂവെന്നും പോലീസ് പറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. 11,000 വാഹനങ്ങളാണ് കഴിഞ്ഞ ദിവസം നിലയ്ക്കലെത്തിയത്. ഇത്രയുമധികം വാഹനങ്ങള്‍ ഒരേസമയം എത്തുമ്പോള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല.ഈ സാഹചര്യത്തില്‍ ഭക്തരുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സാഹചര്യമാണ് സന്നിധാനത്തുള്ളതെന്നും പോലീസ് പറയുന്നു. ശനിയാഴ്ച മാത്രം പതിനൊന്നായിരത്തോളം വാഹനങ്ങള്‍ നിലയ്ക്കലില്‍ എത്തിയിരുന്നു. അതിനാല്‍ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് പോലീസുകാരുടെ ആവശ്യം.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…