Kerala

കേരളത്തിനാകെ അപമാനം!;അട്ടപ്പാടിയിൽ ഗർഭിണിയായ സ്ത്രീക്ക് ഉണ്ടായ ദുരിതയാത്രക്ക്കാരണക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം;രമേശ് ചെന്നിത്തല

തിരുവനന്തപുരം:അട്ടപ്പാടി ആനവായിൽ ഗർഭിണിയായ സ്ത്രീക്ക് ഉണ്ടായ ദുരിതയാത്രയിൽ പ്രതികരിച്ച്
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.യുവതിക്ക് ഉണ്ടായ ദുരവസ്ഥക്ക് കാരണക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണ് തുണിയിൽ കെട്ടി ആശുപത്രിയിൽ എത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി താൻ ആ സ്ഥലം സന്ദർശിച്ചിട്ടുള്ളയാളാണ്. അന്ന് അവിടത്തെ ദുരിതാവസ്ഥ സർക്കാരിന് മുന്നിൽ കൊണ്ട് വരാൻ താനും സ്ഥലം എം എൽ എ ഷംസുദ്ദീനും സർക്കാരിന് നിവേദനങ്ങൾ നൽകിയെങ്കിലും അതൊന്നും ഫലം കാണാത്തതാണ് ഇത്തരം ദുരവസ്ഥകൾക്ക് കാരണം. സർക്കാർ കോടികൾ ചെലവഴിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ആദിവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പൂർണ്ണമായി ഉപയോഗിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണം. ഇനിയെങ്കിലും സർക്കാർ ആദിവാസി ക്ഷേമത്തിന്‍റെ കാര്യത്തിൽ കണ്ണ് തുറക്കണം. ഇന്നലെ ഉണ്ടായ സംഭവത്തിൽ വീഴ്ച പരിശോധിച്ച് കുറ്റക്കാക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

anaswara baburaj

Recent Posts

മഴയായി തനി വജ്രം പെയ്തിറങ്ങുന്ന ഒരിടം.

വജ്രം മഴയായി പെയ്യുന്ന ഒരിടം ! ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സൊകവാ..

10 mins ago

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

8 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

9 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

9 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

9 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

9 hours ago