Wednesday, December 24, 2025

എറണാകുളത്ത് ബസിനടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം ; അപകടം KSRTC യെ മറികടക്കാൻ ശ്രമിക്കവേ

കൊച്ചി: എറണാകുളത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് വിദ്യാർത്ഥി മരിച്ചു. ബി ഡി എസ് വിദ്യാർത്ഥിയായ കോതമംഗലം കോട്ടപ്പടി സ്വദേശി അശ്വിന്‍ എല്‍ദോസാണ് മരിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് .

തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അശ്വിന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു . ബസിന്‍റെ പിന്‍ചക്രം അശ്വിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Related Articles

Latest Articles