Sunday, December 21, 2025

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ! ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ദേര കി കലി മേഖലയിൽ വച്ചാണ് ഭീകരർ സൈനിക വാഹനത്തിനു നേരെ ഒളിയാക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭീകരന് വെടിയേറ്റിട്ടുണ്ട് എന്ന റിപ്പോർട്ടും പുറത്ത് വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കശ്മീരിലെ രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് ഭീകരാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
രജൗ‌രി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആക്രമണത്തിൽ 10 സൈനികർ വീരമൃത്യു വരിച്ചു. രണ്ട് വർഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഭീകരരുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യവരിച്ചത്.

Related Articles

Latest Articles