പാനൂര്‍ പെരിങ്ങത്തൂരില്‍ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ കിണറ്റില്‍ വീണ പുലി
കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. വലയില്‍ കുടുക്കിയശേഷം മയക്കുമരുന്നു കുത്തിവെച്ചാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് രാവിലെയാണ് പുലിയെ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് ആദ്യമായാണ് പുലി എത്തുന്നത് .പെരിങ്ങത്തൂര്‍ പുഴയിലൂടെ ഒഴുകിയാകാം പുലി എത്തിയത് എന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല
വൈകുന്നേരം നാലരയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഒന്നരമണിക്കൂറിലധികം നീണ്ടു. വനംവകുപ്പിന്റെ പ്രത്യേകസംഘം വയനാട്ടില്‍ നിന്നും ഇവിടേക്കെത്തുകയായിരുന്നു. വയനാട്ടില്‍ നിന്നെത്തിയ വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസും പോലീസും സംഭവസ്ഥലത്തെത്തി.
കിണറ്റിലെ വെള്ളം മുഴുവൻ പമ്പ് ചെയ്ത് വറ്റിച്ച ശേഷം വലയില്‍ കുരുക്കിയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയെ കിണറിന്റെ പകുതിയോളം ഉയര്‍ത്തിയ ശേഷം ആദ്യം മയക്കുവെടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ മയക്കുമരുന്ന് കുത്തിവെച്ചു. തുടര്‍ന്ന് പാതിമയങ്ങിയ പുലിയെ പുറത്തെടുത്ത് വാഹനത്തിലെ കൂട്ടിലേക്കുമാറ്റി. പുലിയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ മുത്തങ്ങയിലെത്തിച്ചശേഷം ചികിത്സ നല്‍കും. ആരോഗ്യനില തൃപ്തികരമെങ്കിൽ കാട്ടിലേക്ക് തുറന്നു വിടും.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…