ജറുസലേം: വടക്കന്‍ ഇസ്രായേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. നടന്നത് ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നതായി ഇസ്രയേലി മാദ്ധ്യമം ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം വൈകിട്ട് 4.18നാണ് സംഭവം. അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്
വടക്കന്‍ ഇസ്രയേലിലെ ഹൈവേ 65 ലാണ് വാഹനം കാല്‍നടയാത്രക്കാര്‍ക്ക് നേരെ ഇടിച്ചുകയറ്റിയത്. ഹൈഫ നഗരത്തിന് സമീപത്ത് നിന്ന് ഇസ്രായേല്‍ പോലീസ് സേന സംശയം തോന്നിയ ഒരു വാഹനവും അക്രമത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെയും പിടികൂടിയതായി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

