വ്ളാഡിമിർ സെലൻസ്കി
കീവ് : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻമാരെക്കാൾ ദയയില്ലാത്ത ക്രൂരൻമാരാണ് റഷ്യൻ സൈനികരെന്ന ആരോപണവുമായി യുക്രൈയ്ൻ രംഗത്ത് വന്നു. യുദ്ധത്തിനിടെ തടവുകാരനായി പിടികൂടിയ യുക്രൈയ്ൻ സൈനികനെ റഷ്യൻ സൈനികൻ നിർദയം കഴുത്തറുത്ത് കൊല്ലുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വൻ തോതിൽ പ്രചരിച്ചതിന് പിന്നാലെയാണ് യുക്രൈയ്ൻ പ്രതികരണവുമായി രംഗത്തെത്തിയത് . യുക്രൈയ്ൻ സൈനികർ ഉപയോഗിക്കുന്ന ബാൻഡ് ധരിച്ച ആളെ റഷ്യൻ യൂണിഫോം ധരിച്ച ആൾ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
റഷ്യൻ സൈന്യം മൃഗീയമായി കൊലപാതകം നടത്തുകയാണെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി ആരോപിച്ചു. ലോകത്തുള്ള ആർക്കും തന്നെ ഇക്കാര്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും നിയമപരമായ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നും ഭീകരപ്രവർത്തനം ചെറുത്തു തോൽപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സെലൻസ്കി പറഞ്ഞു.
എന്നാൽ വിഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇനിയും ഉറപ്പ് വരുത്താനായിട്ടില്ല. റഷ്യൻ സർക്കാരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…