Thursday, December 18, 2025

അമ്മയും മകനും പുഴയിൽ മരിച്ച നിലയിൽ; മകനെ ദേഹത്തു ചേർത്തു കെട്ടിയ നിലയിൽ

തൃശൂർ: കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം പുഴയിൽ യുവതിയേയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ പരതനായ കുഞ്ഞുമുഹമ്മദിന്റെ മകൾ ഹസ്ന (26) മകൻ റോണക് ജഹാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നോടെയാണ് ഇരൂവരുടെയും മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മകനെ ദേഹത്തു ചേർത്തു കെട്ടിയ നിലയിലായിരുന്നു ഹസ്നയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ ഒൻപതരയോടെ മകനെ അങ്കണവാടിയിലാക്കാൻ പോകുകയാണെന്നു പറഞ്ഞാണ് ഹസ്നയും മകനും വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞ് നാലു വർഷമായി സ്വന്തം വീട്ടിലാണ് ഹസ്നയും മകനും താമസിക്കുന്നത്.

Related Articles

Latest Articles