Thursday, December 18, 2025

കൊച്ചിയിലെ ഹോട്ടലിൽ യുവതി മർദനമേറ്റ് കൊല്ലപ്പെട്ട സംഭവം; പ്രതി ജെസിൽ ജലീൽ അറസ്റ്റിൽ

കൊച്ചി : ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിലായി. സംഭവത്തിൽ തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീലിനെ (36)യാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ രണ്ടു ദിവസം മുൻപാണു പാലക്കാട് നെല്ലായി സ്വദേശിയായ ലിൻസിയെ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ലിൻസി മരിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. ഇരുവരും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞു തർക്കമുണ്ടായപ്പോൾ ജെസിൽ ലിൻസിയുടെ മുഖത്ത് അടിച്ചു. അടിയേറ്റ് താഴെവീണ യുവതിയെ ഇയാൾ ചവിട്ടി അവശനിലയിലാക്കി.

മർദനത്തിൽ ബോധരഹിതയായിട്ടും യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ഇയാൾ തയ്യാറായില്ല. പകരം വീട്ടുകാരെ ഫോണിൽ വിളിച്ചു കുളിമുറിയിൽ വീണു ബോധംനഷ്ടപ്പെട്ടതായി പറഞ്ഞു. തുടർന്ന് വീട്ടുകാർ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണം.

Related Articles

Latest Articles